ചൊക്ലി: ഇടയിൽ പീടികയിൽ വെച്ച് സ്കൂട്ടറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 63 ലക്ഷം രൂപ ചൊക്ലി പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ പിടിയിലായ പ്രതിയെ പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു.
വാഹന പരിശോധനയ്ക്കിടയിലാണ് സംശയാസ്പദമായ രീതിയിൽ എത്തിയ സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനയിൽ രേഖകളൊന്നുമില്ലാത്ത ഭീമമായ തുക കണ്ടെത്തുകയായിരുന്നു.
പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിനായി പോലീസ് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
