Zygo-Ad

കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് ഗ്രാമവണ്ടി സർവീസ് ഉദ്ഘാടനം ജൂലായ് 27-ന്


പാനൂർ : കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിലെ കെഎസ്ആർടിസി ഗ്രാമവണ്ടി സർവീസിന്റെ ഉദ്ഘാടനം ജൂലായ് 27-ന് നടക്കും. രാവിലെ 11 മണിക്ക് പാറാട് ടൗണിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ എൻ ഷംസുദ്ദീൻ ഗ്രാമവണ്ടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ചടങ്ങിൽ പി കെ പ്രവീൺ എംഎൽഎ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഫസീല, വൈസ് പ്രസിഡന്റ് കെ പി രാമചന്ദ്രൻ, ജനപ്രതിനിധികളായ പി കെ മുഹമ്മദലി, കെ പി സമീറ, ടി സുജില, കെ രാജൻ, വി കെ റഫീഖ്, അബിൻ ജോസ് എന്നിവർ വാർത്താക്കുറിപ്പിലൂടെയാണ് വിവരമറിയിച്ചത്.

ഗ്രാമപ്രദേശങ്ങളിലേക്കുള്ള യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസിയുമായി സഹകരിച്ച് പഞ്ചായത്ത് ഗ്രാമവണ്ടി സർവീസ് ആരംഭിക്കുന്നത്.

വളരെ പുതിയ വളരെ പഴയ