പെരിങ്ങത്തൂർ: കനത്ത മഴയെ തുടർന്ന് പെരിങ്ങത്തൂരിൽ മൺതിട്ട ഇടിഞ്ഞുവീണ് വീടിന്റെ ചുമർ തകർന്നു. പുളിയനമ്പ്രം ഒലിപ്പിൽ സ്‌കൂളിന് സമീപം താമസിക്കുന്ന ഞെട്ടിപ്രത്ത് നൗഷാദിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. ഡൈനിംഗ് ഹാളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുട്ടികൾ ശബ്ദം കേട്ട് സമയോചിതമായി പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ ഡൈനിംഗ് ഹാളിന്റെ ജനലFormat തകർന്ന നിലയിലാണ്. രാത്രിയിലുടനീളം പെയ്ത അതിശക്തമായ മഴയിൽ മൺതിട്ടയിൽ വെള്ളം കെട്ടിനിന്നതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വാർഡ് കൗൺസിലറും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുഹൈൽ മേക്കുന്നിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. നഗരസഭ ചെയർപേഴ്സൺ നൗഷത്ത് കൂടത്തിൽ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമൈസ തിരുവമ്പാടി, മുസ്‌ലിം ലീഗ് ശാഖ ഭാരവാഹികളായ പി കെ നൗഷാദ് മാസ്റ്റർ, നാസർ പുളിയച്ചേരി എന്നിവരും റവന്യൂ ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. അപകടത്തിൽ ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
