Zygo-Ad

പാനൂർ നഗരസഭയിൽ പരാതി പരിഹാര അദാലത്ത് ആഗസ്ത് 18, 19, 20 തീയതികളിൽ നടക്കും

 


പാനൂർ: പാനൂർ നഗരസഭയിൽ കെട്ടിക്കിടക്കുന്നതും തീർപ്പാകാത്തതുമായ വിവിധ അപേക്ഷകളിൽ പരിഹാരം കാണുന്നതിനായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. വരുന്ന ആഗസ്ത് 18, 19, 20 തീയതികളിലാണ് അദാലത്ത് നടക്കുക.

അദാലത്തിലേക്ക് പരിഗണിക്കേണ്ട പരാതികളും അപേക്ഷകളും ആഗസ്ത് 1 മുതൽ രേഖാമൂലം നഗരസഭാ കാര്യാലയത്തിൽ സമർപ്പിക്കാവുന്നതാണ്. ആഗസ്ത് 7 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി എന്ന് നഗരസഭാ ചെയർപേഴ്സൺ കൂടാത്തിൽ നൗഷത്ത് ടീച്ചർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ