Zygo-Ad

പാനൂരിൽ സൈബർ തട്ടിപ്പ് ഓപ്പറേഷൻ; ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ രണ്ട് യുവാക്കൾ അറസ്റ്റിൽ


പാനൂർ: ബാങ്ക് അക്കൗണ്ടുകൾ പണത്തിന് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകിയെന്ന കേസിൽ രണ്ട് യുവാക്കളെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂർ സ്വദേശികളായ അർജുന്‍ (42), മുഹമ്മദ് (36) എന്നിവരാണ് പിടിയിലായത്.

സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറുന്നതിനായി ഇവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതികളുടെ അക്കൗണ്ടുകളിലേക്ക് എത്തിയ തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും പണം പിൻവലിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

പാനൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. 

തുടർന്ന് നടത്തിയ പരിശോധനയിൽ 112 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും, സംസ്ഥാനത്തിന് പുറത്തുള്ള തട്ടിപ്പ് ശൃംഖലയുമായുള്ള ബന്ധവും അന്വേഷണ സംഘം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പാനൂർ പൊലീസ് തുടരുകയാണ്.

വളരെ പുതിയ വളരെ പഴയ