Zygo-Ad

കരിയാട് വീട്ടുപറമ്പിലെ കിണറ്റിൽ കരിഓയിൽ ഒഴിച്ച നിലയിൽ

 


കരിയാട്:കരിയാട് പടന്നക്കരയിൽ വീട്ടുപറമ്പിലെ ശുദ്ധജല കിണറ്റിൽ അജ്ഞാതർ കരിഓയിൽ ഒഴിച്ചു നശിപ്പിച്ചു. പടന്നക്കര മുണ്ടോളി താഴെക്കുനി രഞ്ജിത്തിന്റെ വീട്ടുപറമ്പിലെ കിണറിലാണ് സാമൂഹികവിരുദ്ധർ കരിഓയിൽ കലക്കിയത്.

കഴിഞ്ഞ രണ്ട് ദിവസമായി രഞ്ജിത്തും കുടുംബവും ബാംഗ്ലൂരിലായിരുന്നു. ഇന്ന് രാവിലെ നാട്ടിൽ തിരിച്ചെത്തി നോക്കിയപ്പോഴാണ് കിണറ്റിലെ വെള്ളത്തിൽ കരിഓയിൽ ഒഴിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. രാത്രിയുടെ മറവിലാണ് അജ്ഞാതർ ഈ അതിക്രമം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ