Zygo-Ad

പാനൂരിനടുത്ത് ഹോട്ടലിന് നേരെ അതിക്രമം; യുവാവിനെതിരെ കേസ്

 


പാനൂരിനടുത്ത് മേലെ പൂക്കോത്തുള്ള ഓമാസ് ഹോട്ടലിന് നേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. ഹോട്ടൽ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കയറി ആറ് പൂച്ചട്ടികൾ നശിപ്പിച്ചെന്നാണ് കേസ്. ഇതിലൂടെ ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ഹോട്ടൽ വീണ്ടും തുറക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഹോട്ടൽ പങ്കാളിയായ മട്ടന്നൂർ സ്വദേശി കെ.പി. മുസ്തഫ നൽകിയ പരാതിയിലാണ് പ്രജിൽ എന്ന കുട്ടാപ്പിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.

വളരെ പുതിയ വളരെ പഴയ