Zygo-Ad

ആഗസ്റ്റ് 15-ന് ഡി വൈ എഫ് ഐയുടെ യങ് ഇന്ത്യ ക്യാമ്പയിൻ; പാനൂരിൽ മൂവായിരം യുവജനങ്ങൾ അണിനിരക്കും

 


പാനൂർ: സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15-ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യങ് ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിക്കും. 'ഉണരണം ഇന്ത്യ, പൊരുതണം യുവത' എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ പാനൂർ ടൗണിൽ പ്രകടനവും തുടർന്ന് പൊതുസമ്മേളനവും നടക്കും. വൈകീട്ട് 4.30-ന് ആരംഭിക്കുന്ന പരിപാടിയിൽ ഏകദേശം 3000 യുവജനങ്ങൾ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.

ക്യാമ്പയിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐഎം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. എൻ.കെ. റൂബിൻ അധ്യക്ഷത വഹിച്ചു. കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ:

ചെയർമാൻ: കെ.കെ. സുധീർകുമാർ

വൈസ് ചെയർമാന്മാർ: എം.പി. ബൈജു, കെ.കെ. പ്രേമൻ, രശ്മി കളത്തിൽ.




വളരെ പുതിയ വളരെ പഴയ