Zygo-Ad

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

 


പെരിങ്ങത്തൂർ: ഭാര്യയെ വീട്ടിനകത്ത് പൂട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. പെരിങ്ങത്തൂർ പുല്ലൂക്കരയിലെ പടികൂലോത്ത് വീട്ടിൽ സി. മോഹനനെയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

​2021 ഡിസംബർ 22-നായിരുന്നു നാടിനെ നടുക്കിയ കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വീട്ടിനകത്ത് പൂട്ടിയിട്ട ശേഷം ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.


വളരെ പുതിയ വളരെ പഴയ