Zygo-Ad

ഇടയിൽ പീടികയിൽ വൻ കുഴൽപ്പണ വേട്ട; 63 ലക്ഷത്തിലേറെ രൂപയുമായി സ്വർണ്ണ വ്യാപാരി പിടിയിൽ

 


ചൊക്ലി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 63,78,750 രൂപയുടെ കുഴൽപ്പണവുമായി ഒരാളെ ചൊക്ലി പോലീസ് പിടികൂടി. കരിയാട്ടെ പ്രിയങ്ക സ്വർണ്ണ വ്യാപാര സ്ഥാപനത്തിന്റെ ഉടമ പ്രിയങ്ക ചവൻ ദത്രത്രേയ സുബ്ബറാവു (50) ആണ് പിടിയിലായത്.

ഇടയിൽ പീടിക വെള്ളാച്ചേരിക്കടുത്ത് വെച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. KL 58 J 4200 നമ്പർ സ്കൂട്ടറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും കടത്തിയതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ചൊക്ലി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ആർ. രാഗേഷ്, എസ്.സി.പി.ഒ മാരായ അനീഷ്, രജിൽ, സബീഷ്, സി.പി.ഒ മാരായ റിജ്യാൻ, രൂപേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പിടി കൂടിയ പണം കോടതിയിൽ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറും. സംഭവത്തിൽ ഹവാല ഇടപാടിന് സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായും വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ