കടവത്തൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ 17-ാം ചരമവാർഷിക അനുസ്മരണവും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും കടവത്തൂരിൽ നടന്നു. പരിപാടി മുൻമന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനും പൊതുരംഗത്തിനും കെ.പി. ചാത്തുകുട്ടി മാസ്റ്റർ നൽകിയ സംഭാവനകൾ അനുസ്മരിച്ച അദ്ദേഹം, പുതിയ തലമുറയ്ക്ക് മാതൃകയാകുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അഭിപ്രായപ്പെട്ടു.
ആർ.ജെ.ഡി. സീനിയർ നേതാവ് കെ.പി. ചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ കുന്നോത്ത്, ഒ.പി. ഷീജ, എൻ. ധനജ്ഞയൻ, പി.പി. പവിത്രൻ, പി. ദിനേശൻ, സി.കെ.ബി. തിലകൻ, ഹരീഷ് കടവത്തൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് മുന്നോടിയായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.സി. മുകുന്ദൻ, വി.പി. ചാത്തുമാസ്റ്റർ, കരുവാങ്കണ്ടി ബാലൻ, രാഗേഷ് പി.പി., കെ.പി. റിനിൽ, കെ.കെ. ദാമു, പി.ടി.കെ. നാരായണൻ, കെ.പി. പ്രഭാകരൻ, ഒ.കെ. സുരേന്ദ്രൻ, കൈവേലിക്കൽ ഭാസ്കരൻ, കല്ലിൽ ചന്ദ്രൻ, വി.പി. ആഷിൻ, പി. നാണു, കെ. സജീവൻ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. കെ.പി. ചാത്തുകുട്ടി മാസ്റ്ററുടെ കുടുംബാംഗങ്ങൾ, നാട്ടുകാർ, പാർട്ടി പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
