കരിയാട്: പാനൂർ നഗരസഭ കരിയാട് കൃഷിഭവന്റെ 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരമുള്ള വിവിധ കാർഷിക ആനുകൂല്യങ്ങൾക്ക് അപേക്ഷകൾ ക്ഷണിച്ചു. വാർഡ് സഭകൾ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓരോ പദ്ധതിക്കും പ്രത്യേകം അപേക്ഷാ ഫോം ആവശ്യമാണ്. നികുതി രസീതിൽ പേരുള്ള വസ്തു ഉടമയുടെ പേരിൽ തന്നെ അപേക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
ലഭ്യമായ പ്രധാന പദ്ധതികൾ:
തെങ്ങ്, കവുങ്ങ് കൃഷി: തെങ്ങ് കൃഷി വികസനത്തിന് ജൈവവളവും കുമ്മായവും, കേടുവന്ന തെങ്ങുകൾ മുറിച്ചുമാറ്റി പകരം തൈ വെച്ചുപിടിപ്പിക്കൽ, കവുങ്ങിൻ തൈ വിതരണം (25% ഗുണഭോക്തൃ വിഹിതം).
നെൽകൃഷി വികസനം:സമഗ്ര നെൽകൃഷി വികസനം (വിത്ത്, വിള ഇൻഷുറൻസ് ചെയ്ത കർഷകർക്ക് കൂലിച്ചെലവ്), ഗ്രൂപ്പുകൾക്ക് തരിശു നിലങ്ങളിൽ നെൽകൃഷി വികസനം.
പച്ചക്കറി, പുഷ്പകൃഷി: വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും പച്ചക്കറി വിത്ത്/തൈ വിതരണം, മൺചട്ടി വിതരണം (25% വിഹിതം), ചെണ്ടുമല്ലി തൈ വിതരണം (25% വിഹിതം).
മറ്റ് പദ്ധതികൾ:വാഴക്കന്ന്, അയർ സൂക്ഷ്മമൂലക വളം (50% വിഹിതം), പയർ വിത്ത്, ഇടവിള കിറ്റ്, ഫലവൃക്ഷത്തൈകൾ (25% വിഹിതം), തേനീച്ചപ്പെട്ടി (50% വിഹിതം).
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും കരിയാട് കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ് (ഫോൺ: 9383472097).
