Zygo-Ad

കരിയാട് ഈനിക്കണ്ടി മുക്ക്–വാഴയിൽ കടവ് റോഡ് തകർന്നു; യാത്രാദുരിതത്തിൽ ജനങ്ങൾ

 


കരിയാട് ഈനിക്കണ്ടി മുക്ക്–വാഴയിൽ കടവ് റോഡിന്റെ കടുത്ത ശോചനീയാവസ്ഥ പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമാകുന്നു. വർഷങ്ങളായി റോഡ് പുനരുദ്ധരിക്കാത്തതിനാൽ കുഴികളും ചെളിക്കുണ്ടുകളും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ഏറെ അപകടകരമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ഈ റോഡിലൂടെ സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസേന സർവീസ് നടത്തുന്നത്. റോഡിന്റെ മോശം അവസ്ഥ കാരണം പ്രദേശം പരിചയമില്ലാത്ത ഡ്രൈവർമാരുടെ വാഹനങ്ങൾ ചെളിയിൽ താഴുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ വഴുതിവീണ് അപകടത്തിൽപ്പെടുന്നതും വർധിച്ചുവരികയാണ്.

രാത്രി സമയങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു. കാൽനടയാത്രക്കാർക്ക് പോലും സുരക്ഷിതമായി നടന്നുപോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മാസങ്ങളായി ദുരിതം തുടരുമ്പോഴും പ്രദേശത്തെ യുവജന സംഘടനകളോ രാഷ്ട്രീയ പ്രവർത്തകരോ ഈ വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി റോഡ് നവീകരിക്കാനും തെരുവ് വിളക്കുകൾ സ്ഥാപിക്കാനും അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു


 

വളരെ പുതിയ വളരെ പഴയ