Zygo-Ad

അടുക്കളയിൽ മദ്യപിക്കുന്നത് തടഞ്ഞതിന് അമ്മയുടെ ദേഹത്തേക്ക് തിളച്ച ചായ തട്ടിയൊഴുക്കിയ മകനെതിരെ കേസ്

 


ചൊക്ലി :അടുക്കളയിലിരുന്ന് മദ്യപിക്കുന്നത് തടഞ്ഞതിലുള്ള ദേഷ്യത്തിൽ ചായപാത്രം തട്ടിത്തെറിപ്പിച്ച് മാതാവിന് പൊള്ളലേൽപ്പിച്ച സംഭവത്തിൽ മകനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. മത്തിപ്പറമ്പിലെ വലിയ പറമ്പത്ത് മീത്തൽ ഹൗസിൽ കല്യാണിയുടെ പരാതിയിലാണ് മകൻ ബാബുവിനെതിരെ പോലീസ് നടപടിയെടുത്തത്. ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) 118 (1) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പോലീസ് മൊഴിയെടുത്തിരുന്ന സമയത്ത് ചായക്കലം അബദ്ധത്തിൽ മറിഞ്ഞ് പൊള്ളലേറ്റതാണെന്നായിരുന്നു കല്യാണി പറഞ്ഞിരുന്നത്. എന്നാൽ സ്വത്ത് ഭാഗം വെച്ച് നൽകാത്തതിലുള്ള വിരോധം കൂടി മകന് ഉണ്ടായിരുന്നുവെന്ന് കാണിച്ച് കല്യാണി ഇപ്പോൾ പോലീസിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.

 

വളരെ പുതിയ വളരെ പഴയ