Zygo-Ad

പാത്തിപ്പാലത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു സ്ത്രീക്ക് പരിക്ക് വൈദ്യുതി ലൈനുകൾ തകർന്നു

 


പാനൂർ മൊകേരി പാത്തിപ്പാലം പ്രദേശത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം ഉണ്ടായത്.

ശക്തമായ കാറ്റിൽ റോഡരികിൽ നിന്നിരുന്ന മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. മരങ്ങൾ പൊട്ടിവീണ് പ്രദേശത്തെ വൈദ്യുതി ലൈനുകൾ പൂർണ്ണമായും തകർന്നു. ഇതോടെ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. വലിയ മരങ്ങൾ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഗതാഗത തടസ്സവും നേരിട്ടു.

പരിക്കേറ്റ സ്ത്രീയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

 


വളരെ പുതിയ വളരെ പഴയ