Zygo-Ad

പാനൂർ കനാൽ പള്ളിക്ക് സമീപം റോഡിൽ മണ്ണും മാലിന്യവും തള്ളി: യാത്രക്കാർ ദുരിതത്തിൽ


പാനൂർ: കനാൽ പള്ളിക്ക് സമീപമുള്ള റോഡിൽ അനധികൃതമായി വീട് പൊളിച്ച അവശിഷ്ടങ്ങളും മണ്ണും തള്ളിയത് മൂലം കാൽനടപോലും ദുസ്സഹമായതായി പരാതി. പ്രദേശത്ത് വീട് പൊളിച്ചപ്പോഴുണ്ടായ കോൺക്രീറ്റ്, സിമന്റ് മാലിന്യങ്ങളും കിണർ കുഴിച്ചപ്പോഴുണ്ടായ മണ്ണുമാണ് റോഡിലേക്ക് തള്ളിയിരിക്കുന്നത്.

ഇത് കാരണം കാൽനട യാത്രക്കാർക്കോ വാഹനങ്ങൾക്കോ കുട്ടികൾക്കോ സഞ്ചരിക്കാൻ പറ്റാത്ത വിധം വഴി പൂർണ്ണമായും അടഞ്ഞ അവസ്ഥയിലാണ്.

 വിഷയം ഉന്നയിച്ച് വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും അധികൃതരെയും സമീപിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തങ്ങളുടെ യാത്രാക്ലേശത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും അനധികൃതമായി മാലിന്യം തള്ളിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് വഴി ഗതാഗത യോഗ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ