പാനൂർ: പാനൂർ നഗരസഭ നാലാം വാർഡിൽ നിന്നും മുസ്ലിംലീഗ് വിമതനായി വിജയിച്ച കൗൺസിലറുടെ ഓഫീസും ജനസേവാ കേന്ദ്രവും വൈദ്യർ പീടികയിൽ പി കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ടി എം ബാബു മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി മുഹമ്മദ് നജീർ ഉപഹാരം നൽകി. കൗൺസിലർ റഫീക്ക് വെമ്മക്കൽ സ്വാഗതവും എൻ കെ അബ്ദുള്ള നന്ദിയും പറഞ്ഞു.
ടി ടി രാജൻ മാസ്റ്റർ, മുൻ നഗരസഭ കൗൺസിലർമാരായ വി ഹാരിസ്, ഹാജറ കാദർ കെ പി, എൻ കെ നാണു മാസ്റ്റർ, പി കെ ഷാഹുൽ ഹമീദ്, കെ ടി കെ അബ്ദുള്ള, കെ പി ഖാദർ, ടി നാണു മാസ്റ്റർ, പി പി അബൂബക്കർ, കൂടാളി മഹമൂദ് കോറോത്ത് അബ്ദുൽ കാദർ ഹാജി, ഇ കെ കാദർ, എൻ കെ അബ്ദുള്ള, മീത്തൽ കുമാരൻ, മീത്തൽ രവീന്ദ്രൻ, മൊട്ടേമ്മൽ സുകുമാരൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ റഷീദ് പാനൂർ, ബവിജേഷ് മാസ്റ്റർ, ആരോമൽ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
