പാനൂർ: കോഴിക്കോട്, കണ്ണൂർ ജില്ലാ അതിർത്തിയായ പാറക്കടവിന് സമീപം ചെറ്റക്കണ്ടി തെക്കുംമുറി പ്രണവ് റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാവ് തൊണ്ടി സഹിതം പിടിയിലായി.
കോഴിക്കോട് വിലങ്ങാട് നെടുംപറമ്പ് കരകളത്തെ കടന്നപുറത്ത് ഹൗസിൽ കെ പി പ്രണവ് (28) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
കൊളവല്ലൂർ സബ് ഇൻസ്പെക്ടർ ടി കെ അഖിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രണവ് കെഎൽ 56 എൻ 8767 നമ്പർ ബൈക്കുമായി എത്തിയത്.
സംശയം തോന്നി പൊലീസ് ഇ-പോസ് മെഷീൻ ഉപയോഗിച്ച് വാഹനത്തിന്റെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് യഥാർഥ ഉടമസ്ഥനെ കണ്ടെത്താനായത്. തുടർന്ന് ഉടമയുമായി ബന്ധപ്പെട്ടതോടെയാണ് ബൈക്ക് കോഴിക്കോട് മേപ്പയൂരിൽ നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
