Zygo-Ad

ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവത്തിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ.എം.നന്ദഗോപൻ ഐപിഎസ് നിർവ്വഹിക്കുന്നു


ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കാനായി വിജയോത്സവം സംഘടിപ്പിച്ചു. 

ഈ ചടങ്ങിൽ വെച്ച് തന്നെ എൻ എം എം എസ്, യു എസ് എസ്,സംസ്കൃതം സ്കോളർഷിപ്പ് ജേതാക്കൾ, എൻ സി സി 'എ ' സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവർ, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ അവാർഡ് നേടിയവർ എന്നിവരെയും അനുമോദിച്ചു.

 ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ.എം നന്ദഗോപൻ ഐ പി എസ് നിർവഹിച്ചു. 

അക്കാദമികേതര പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ചൊക്ലി എസ് എച്ച് ഒ ബിജു വി വിതരണം ചെയ്തു. എൻഡോവ്മെന്റ് വിതരണം സ്കൂൾ മാനേജർ കെ പ്രസീത് കുമാർ നടത്തി.

 സ്കൂൾ പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക എൻ സ്മിത, ഉപപ്രഥമാധ്യാപകൻ കെ ഉദയകുമാർ, സ്റ്റാഫ് സെക്രട്ടറി എ രചീഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ എ കെ അനീഷ് നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ