Zygo-Ad

പെരിങ്ങത്തൂർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബസ് സ്റ്റോപ്പുകൾ മാറ്റും


പെരിങ്ങത്തൂർ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ, വ്യാപാരി പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.

 പെരിങ്ങത്തൂർ ടിടിഐ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ നൗഷത്ത് കൂടത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എൻ പി മുനീർ യോഗത്തിന് സ്വാഗതം പറഞ്ഞു.

ടൗണിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി നിലവിലുള്ള ബസ് സ്റ്റോപ്പുകൾക്ക് മാറ്റം വരുത്താൻ യോഗത്തിൽ തീരുമാനമായി. കൂടാതെ, അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികളെ ക്യൂ പാലിച്ച് ബസ്സിൽ കയറ്റുന്ന രീതി തുടരാനും തീരുമാനിച്ചിട്ടുണ്ട്. 

ചൊക്ലി പൊലീസ് ഇൻസ്പെക്ടർ വി ബിജു, വി നാസർ, വി കെ നാസർ, അസീസ് കുന്നോത്ത്, പി സുഹൈൽ, കാസിം ഹന, ബാബു, എം സാദത്ത്, ഹമീദ് കിടഞ്ഞി, ഷഫീഖ്, എ ബൈജു, റഹീം സഫ, കെ ടി ജാഫർ എന്നിവർ യോഗത്തിൽ സംസാരിച്ചു. യോഗത്തിൽ ഉയർന്നുവന്ന മറ്റ് നിർദ്ദേശങ്ങൾ വിശദമായി പഠിച്ച ശേഷം നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ