Zygo-Ad

പാനൂരിൽ ആൺ സുഹൃത്തിന്റെ മർദ്ദനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു; യുവാവിനെതിരെ പോലീസ് കേസെടുത്തു

 


പാനൂർ മൊകേരി വള്ളങ്ങാട് സ്വദേശിനി ആദിത്യ അനിൽകുമാർ (28) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ആൺ സുഹൃത്തിന്റെ ക്രൂരമായ മർദ്ദനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ മനേക്കര സ്വദേശിയായ ഷരൺ എന്ന യുവാവിനെതിരെ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ആദിത്യയെ വീട്ടുമ്മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ