പാനൂർ പാത്തിപ്പാലത്തെ ഒരു വീട്ടിൽ നിന്നും മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയായ മരുമോൻ കുട്ടൻ എന്ന നിധിൻ രാജ് (36), വള്ളങ്ങാട് പൂതിയോട്ട് രോഷിൻ (34), എലാങ്കോട് കാട്ടിന്റെവിട ആഷിത്ത് (32) എന്നിവരാണ് പിടിയിലായത്.
ലഹരിമരുന്ന് പാക്കറ്റുകളിലാക്കുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ മൂവരും ബിജെപി പ്രവർത്തകരാണ്. പാനൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സജീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
