കരിയാട് കൃഷിഭവന്റെ പരിധിയിൽ ചെണ്ടുമല്ലി കൃഷി ചെയ്യാൻ താൽപ്പര്യമുള്ള ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പൂകൃഷിയിൽ താൽപ്പര്യമുള്ള തദ്ദേശീയരായ കൂട്ടായ്മകൾക്കും ഗ്രൂപ്പുകൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.
കൃഷി ചെയ്യാൻ താൽപ്പര്യമുള്ള ഗ്രൂപ്പുകൾ ഇന്ന്, അതായത് മേയ് 30 ശനിയാഴ്ച വൈകുന്നേരം 4.30 ന് മുൻപായി കൃഷിഭവനുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9383472097 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.
