പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനായ മാക്കൂൽ പീടികയിലെ കുറ്റിക്കണ്ടി അഷ്റഫിനെ അക്രമിച്ച കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താറിപ്പീടികയിലെ ഷെറിൽ എന്ന ബാവ, വള്ളിൽ സൽനജ്, തേക്കിലാണ്ടിയിൽ ബബീഷ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിൽ 20-ന് രാത്രിയായിരുന്നു സംഭവം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റിൽ യുഡിഎഫ് വിജയിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഈ കേസിൽ നേരത്തെ അറസ്റ്റിലായ മറ്റു പ്രതികൾ നിലവിൽ റിമാൻഡിലാണ്.
