പാനൂർ :മാരകമായ രാസലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും പാനൂർ മേഖലയിൽ വ്യാപകമാണെന്ന റിപ്പോർട്ടുകളെത്തുടർന്ന് കർശന നടപടികളുമായി പോലീസ് രംഗത്ത്. കഴിഞ്ഞ ദിവസം പാത്തിപ്പാലത്ത് വീട് കേന്ദ്രീകരിച്ച് നടന്ന ലഹരി വിൽപ്പനയെത്തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ഇടയ്ക്കിടെ അന്യസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവർ പോലീസ് നിരീക്ഷണത്തിലാണ്. നിരവധി യുവാക്കൾ രാസലഹരി ഉപയോഗിക്കുന്നതിലും വിപണനം നടത്തുന്നതിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കർശനമായ നിരീക്ഷണവും നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.
