Zygo-Ad

കനകമലയിലേക്ക് മഴയാത്ര നടത്തി കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ


 കരിയാട്സ്ഥി :പരിസ്ഥിതി ദിന ആചരണത്തിന്റെ ഭാഗമായി കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ കനകമലയിലേക്ക് മഴയാത്ര സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടിപ്പിച്ചുകൊണ്ടായിരുന്നു യാത്ര നടത്തിയത്. കനകമലയുടെ ജൈവവൈവിധ്യവും പാരിസ്ഥിതിക പ്രാധാന്യവും നേരിട്ടു മനസ്സിലാക്കുക എന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

യാത്രയുടെ ഭാഗമായി പ്രദേശത്ത് ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ധന്യ ടി വി സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ പാനൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ബാബു രാജ് മാഷ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അനീഷ് എസ്, സജീഷ് എസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് കൈലാസ് ബി നന്ദി രേഖപ്പെടുത്തി.


വളരെ പുതിയ വളരെ പഴയ