പാനൂർ: പെരിങ്ങത്തൂർ - മേക്കുന്ന് - പാനൂർ - കൂത്തുപറമ്പ് - മട്ടന്നൂർ വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്ന ഇരകളുടെ സംഗമം ജൂൺ 19 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം നാല് മണിക്ക് പാനൂർ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
പാനൂർ മഹല്ല് ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡ് വികസനത്തിൽ ഇരകളാകുന്നവരുടെ ഈ സംഗമം സംഘടിപ്പിക്കുന്നത്. പ്രദേശത്തെ വ്യാപാരികളും താമസക്കാരുമുൾപ്പെടെ നിരവധി ആളുകൾ ഈ പദ്ധതി മൂലം പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണ് തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
