പാനൂർ: പെരിങ്ങത്തൂർ - കാഞ്ഞിരക്കടവ് റോഡിൽ തോകോട്ട് വയൽ ഭാഗത്ത് ഇന്റർലോക്ക് പാകുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 23 ചൊവ്വാഴ്ച രാവിലെ 10:00 മണി മുതൽ ജൂൺ 30 ചൊവ്വാഴ്ച വരെ റോഡ് പൂർണ്ണമായും അടച്ചിടുമെന്ന് പാനൂർ നഗരസഭ അറിയിച്ചു
പ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് ഉണ്ണിയങ്കടവ് വഴി ബദ്രിയ പള്ളിക്ക് സമീപത്ത് നിന്നും തിരിഞ്ഞ്, തീരദേശം റോഡ് വഴി പെരിങ്ങത്തൂരിലേക്കും തിരിച്ചു കടന്നുപോകാവുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വികസന പ്രവൃത്തികളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് പാനൂർ നഗരസഭ സെക്രട്ടറിയും ചെയർപേഴ്സണും അഭ്യർത്ഥിച്ചു.
