പാനൂർ: മൊകേരി തങ്ങൾപീടികയിൽ ബിജെപി പ്രവർത്തകന്റെ വാഹനത്തിന് നേരെ അക്രമം നടന്നു. ബിജെപി പ്രവർത്തകനും ലൈറ്റ് വെഹിക്കിൾ മസ്ദൂർ സംഘ് ബിഎംഎസ് പാനൂർ യൂണിറ്റ് അംഗവുമായ മൊകേരി തങ്ങൾപീടിക പുതിയകാവിന് സമീപത്തെ കാവിൽ ആകാശിന്റെ കെ എൽ 56 ഡി 7155 നമ്പർ ട്രാവലർ വാനിന് നേരെയാണ് അക്രമം ഉണ്ടായത്. പുതിയകാവിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് നേരെയാണ് അക്രമികൾ അതിക്രമം നടത്തിയത്.
