Zygo-Ad

പാനൂർ ആത്മഹത്യ ശ്രമം: യുവതിയുടെ മരണത്തിന് കാരണം കാമുകന്റെ മർദ്ദനവും സംശയവുമെന്ന് പരാതി

 


പാനൂർ: വള്ളങ്ങാട് കുട്ടപീടികയ്ക്കു സമീപം കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിനു കീഴടങ്ങിയ ആദിത്യ അനിൽകുമാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മനേകരയിലെ നന്ദനത്തിൽ ശരണും ആദിത്യയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, പിന്നീട് യുവാവ് ആദിത്യയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ പാനൂർ പോലീസിൽ പരാതി നൽകി. മർദ്ദനത്തെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാൽ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ പോലും തീരുമാനിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. പിന്നീട് ഇവർക്കിടയിൽ അകൽച്ചയുണ്ടാകാനും പ്രണയത്തിൽ നിന്ന് പിന്മാറാനുമുള്ള കൃത്യമായ കാരണം വ്യക്തമല്ല. ശരണിന് ആദിത്യയോട് തോന്നിയ അതിരുവിട്ട സംശയമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ ശരണിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുവരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ