പെരിങ്ങത്തൂർ - മട്ടന്നൂർ എയർപോർട്ട് റോഡിന്റെ അശാസ്ത്രീയമായ അലൈൻമെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാനൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.കെ. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലാണ് നിവേദക സംഘം മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിച്ചത്.
നിലവിലെ റോഡ് അലൈൻമെന്റ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും അത് പുനഃപരിശോധിക്കണമെന്നുമാണ് നിവേദനത്തിലെ പ്രധാന ആവശ്യം. നിവേദനം നൽകിയ സംഘത്തോടൊപ്പം പി.കെ. പ്രവീൺ എം.എൽ.എയും ഉണ്ടായിരുന്നു. വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
