കരിയാട്: കരിയാട് നമ്പ്യാർസ് യു പി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബായ സഹ്യാദ്രിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ റാലിയും ആറാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സമൂഹ ബോധവത്കരണ പരിപാടിയും ഇതിന്റെ ഭാഗമായി നടന്നു. റാലിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ജാഫർ മാസ്റ്റർ നിർവഹിച്ചു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി എന്ന വിപത്തിനെ തുടച്ചു നീക്കാൻ പുതുതലമുറ കൈകോർക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
പുതുശ്ശേരിപ്പള്ളിയിൽ വെച്ച് നടന്ന സമൂഹ ബോധവത്കരണ പരിപാടിയിൽ എൻ സി ടി വിവേകാനന്ദ് സ്വാഗത പ്രസംഗം നടത്തി. തുടർന്ന് വേണിക വി എസ്, ശ്രീക്കുട്ടി ശ്രീനാഥ്, ദർശൽ, ബാദുഷ എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണവുമായി ബന്ധപ്പെട്ട് സംസാരിച്ചു. ക്ലബ് കൺവീനർ രേഷ്മ ആർ സി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
