Zygo-Ad

പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു


പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള ഇന്റർവ്യൂ ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് കലക്ടറേറ്റ് ഹാളിൽ വെച്ച് നടക്കും.

എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് ആവശ്യമായ യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ബയോഡാറ്റയും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490 2318720, 8848714700 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.


 

വളരെ പുതിയ വളരെ പഴയ