Zygo-Ad

ലഹരിമുക്ത കേരളം ക്യാമ്പയിന് പെരിങ്ങത്തൂരിൽ തുടക്കമായി



പെരിങ്ങത്തൂർ: സ്കൗട്ട് ആൻഡ് ഗൈഡ്സ് എൻ.എ.എം ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിമുക്ത കേരളം ക്യാമ്പയിൻ ആരംഭിച്ചു. തലശ്ശേരി ഡി.ഇ.ഒ ജീവ ടീച്ചർ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ. നാസർ അധ്യക്ഷത വഹിച്ചു.
എം. മുഹമ്മദ് ഹാരിസ്, എ.പി. റഷീദ്, സിദ്ദിഖ് കൂടത്തിൽ, എം.പി. അബ്ദുൽ കരീം, ടി. അബ്ദുൽ ജലീൽ, റഫീഖ് കാരക്കണ്ടി, നജീബ് സി.പി, വി.കെ. സന്തോഷ്, ആരതി എസ്, ഫാരിസ് നജം, സ്കൗട്ട് ട്രൂപ്പ് ലീഡർ മുഹമ്മദ് ഷെസിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 ഗൈഡ് അംഗം ഫാതിമ നിഹാല വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള സർക്കാർ ആരംഭിച്ച തൂഫാൻ ക്യാമ്പയിനിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വിദ്യാർത്ഥി റാലി, ലഘുലേഖ വിതരണം, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. സ്കൗട്ട് മാസ്റ്റർ പി.സി. നൗഷാദ് സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ വി.പി. രജില നന്ദിയും പറഞ്ഞു.
 
വളരെ പുതിയ വളരെ പഴയ