Zygo-Ad

പാട്യം ഗോപാലൻ സ്മാരക പൊതുജന വായനശാല വിജയോത്സവം


പാനൂർ: നിള്ളങ്ങൽ പാട്യം ഗോപാലൻ സ്മാരക പൊതുജന വായനശാല വിജയോത്സവം സംഘടിപ്പിച്ചു.

എസ്. എസ്. എൽ. സി, പ്ലസ്ടു, സി.എം കിഡ്സ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും ജനപ്രതിനിധികളെ ആദരിക്കലും കൂത്ത്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ പി.കെ. പ്രവീൺ നിർവ്വഹിച്ചു. പുതുതായി തെരഞ്ഞെടുത്ത പി.കെ പ്രവീൺ എം. എൽ. എ, പഞ്ചായത്ത് അംഗങ്ങളായ എ. പി. ലിബിഷ, രാജൻ കൊടക്കാടൻ എന്നിവരെ ആദരിച്ചു. 

ഇ .എം. അശോകൻ്റെ അധ്യക്ഷതയിൽ എ.പി.ലിബിഷ , രാജൻ കൊടക്കാടൻ, എൻ. അനിൽകുമാർ, എം.സി. ശ്രീധരൻ, രാഗപ്രിയ. സി. കെ എന്നിവർ സംസാരിച്ചു. ടി. ജോഷി സ്വാഗതവും എം. അനുഗ്രഹ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ