Zygo-Ad

'ഓപ്പറേഷൻ തൂഫാൻ': പാനൂരില്‍ വൻ ലഹരിവേട്ട; വ്യാവസായിക അളവില്‍ എം.ഡി.എം.എ പിടികൂടി


പാനൂർ: പാനൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ വ്യാവസായിക അളവില്‍ എം.ഡി.എം.എ പിടികൂടി.

പാനൂരിനടുത്ത് പന്ന്യന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഉള്ളിയേരി സ്വദേശി ഗഫൂർ എം.കെ (47) എന്നയാളെയാണ് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാള്‍ താമസിക്കുന്ന വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യാവസായിക അളവില്‍ 337.74 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. 

ഇതിനു പുറമെ മയക്കുമരുന്ന് വില്‍ക്കാനായി തൂക്കാൻ ഉപയോഗിക്കുന്ന ചെറിയ ഡിജിറ്റല്‍ ത്രാസും ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ പാനൂർ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. 

ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണ‍ നിധിൻരാജ് പി ഐപിഎസ്, കൂത്തുപറമ്പ് എസിപി സിബി ടോം, പാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് പി കെ എന്നിവരുടെ നി‍‍ർദ്ധേശ പ്രകാരം സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷജീർ വി.പി യുടെ നേതൃത്വത്തില്‍ എസ്.ഐ പ്രശോഭ്, എ.എസ്.ഐ ബൈജു, സി.പി.ഒ ഷിനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ