Zygo-Ad

പാനൂർ തൂവ്വക്കുന്നിൽ ഓട് മാറ്റുന്നതിനിടെ അപകടം സ്ത്രീ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു

 


പാനൂർ :തൂവ്വക്കുന്നിൽ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓട് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തൂവ്വക്കുന്ന് സ്വദേശിനിയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.



അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. മേൽക്കൂര നവീകരിക്കുന്നതിനായി ഓടുകൾ മാറ്റുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.

 

വളരെ പുതിയ വളരെ പഴയ