Zygo-Ad

കടവത്തൂരിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു


 കടവത്തൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തൃപ്പങ്ങോട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു നിർവഹിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എടവന സജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ വി പി കുമാരൻ, സി എൻ പവിത്രൻ, വിജേഷ് കെ കെ, ഫൈസൽ എ പി, സിജേഷ് എംപി, വിശ്വനാഥൻ പി ടി കെ, സുബൈർ പറമ്പത്ത് തുടങ്ങിയവർ അനുസ്മരണ പരിപാടിക്ക് നേതൃത്വം നൽകി.

 

വളരെ പുതിയ വളരെ പഴയ