Zygo-Ad

മുസ്ലിം ലീഗ് നേതാവും പന്ന്യന്നൂർ മുൻ വൈസ് പ്രസിഡന്റുമായ ടി കുഞ്ഞമ്മദ് മാസ്റ്റർ അന്തരിച്ചു

 


പന്ന്യന്നൂർ : മുസ്ലിം ലീഗ് നേതാവും പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ തിരൂമ്മൽ ടി കുഞ്ഞമ്മദ് മാസ്റ്റർ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. പൂക്കോം മുസ്ലിം എൽപി സ്കൂൾ റിട്ടയേർഡ് പ്രധാനധ്യാപകനായിരുന്ന അദ്ദേഹം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ ടി മുഹമ്മദ് ബഷീറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പന്ന്യന്നൂർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ ചുമതലകളും വഹിച്ചിരുന്നു.

നഫീസയാണ് ഭാര്യ. മക്കൾ: നൗഷാദ് തിരുമ്മൽ, നൗഫൽ, നസീം, നസീറ, നയീം. മരുമക്കൾ: സഹീറ, അഫ്‌നിദ, ഹനീഫ, ഷഫ്‌ന, ഫിദ. പരേതരായ അബൂബക്കർ തിരൂമ്മൽ, മറിയോമ്മ തിരൂമ്മൽ എന്നിവർ സഹോദരങ്ങളാണ്.

 

വളരെ പുതിയ വളരെ പഴയ