പാനൂർ: പ്ലസ്ടു പരീക്ഷയിൽ ഉജ്ജ്വല വിജയവുമായി പാനൂർ രാജീവ് ഗാന്ധി മെമോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂൾ. പരീക്ഷയെഴുതിയ 299 വിദ്യാർത്ഥികളിൽ 51 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്ക്കൂളിന്റെ പെരുമ ഉയർത്തി. പരീക്ഷാഫലം പുറത്തുവന്നപ്പോൾ ആകെ 94 ശതമാനം വിജയമാണ് വിദ്യാലയം കൈവരിച്ചത്.
വിജയികളിൽ 110 വിദ്യാർത്ഥികൾ 90 ശതമാനത്തിലേറെ മാർക്ക് വാങ്ങിയാണ് ഉന്നത വിജയം ഉറപ്പിച്ചത്. ബയോളജി സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ അന്വയ 1200 ൽ 1199 മാർക്ക് നേടി സ്ക്കൂളിൽ ഉന്നത വിജയം കരസ്ഥമാക്കി. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും അതിനായി പ്രയത്നിച്ച അധ്യാപകരേയും സ്ക്കൂൾ മാനേജ്മെൻ്റ് പ്രത്യേക യോഗത്തിൽ അഭിനന്ദിച്ചു.
