Zygo-Ad

ഗസ്റ്റ് ലക്ചറർ നിയമനം: കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ അവസരം


 ചൊക്ലി :കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജിൽ ഫിലോസഫി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. യുജിസി റഗുലേഷൻ പ്രകാരമുള്ള അസി. പ്രൊഫസർ നിയമന യോഗ്യതയായ നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി ഉള്ളവർക്ക് അപേക്ഷിക്കാം. ഇങ്ങനെയുള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കുന്നതാണ്.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റോ നമ്പറോ ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം കോളേജിൽ നേരിട്ട് അഭിമുഖത്തിന് എത്തേണ്ടതാണ്.

അഭിമുഖം വരുന്ന വെള്ളിയാഴ്ച കോളേജിൽ വെച്ച് നടക്കും. ഫിലോസഫി വിഭാഗത്തിലേക്കുള്ള അഭിമുഖം രാവിലെ പത്ത് മണിക്കും, പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് 1.30 നും ആയിരിക്കും നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 9188900210 എന്ന ഫോൺ നമ്പറിലോ, https://govtcollegetly.ac.in എന്ന കോളേജ് വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.


വളരെ പുതിയ വളരെ പഴയ