കരിയാട്: ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. പരീക്ഷയെഴുതിയ 123 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടിയതോടെ സ്കൂൾ നൂറു ശതമാനം വിജയം കൈവരിച്ചു.
വിജയികളിൽ 33 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കി. കൂടാതെ 10 വിദ്യാർത്ഥികൾ 9 എ പ്ലസുകളും കരസ്ഥമാക്കിയിട്ടുണ്ട്. പരീക്ഷയെഴുതിയ ആകെ വിദ്യാർത്ഥികളിൽ 27 ശതമാനത്തിലധികം പേരും ഫുൾ എ പ്ലസ് വിജയം നേടി എന്നത് സ്കൂളിന്റെ മികച്ച അക്കാദമിക് നിലവാരത്തെയാണ് കാണിക്കുന്നത്.
തുടർച്ചയായി മികച്ച വിജയം നിലനിർത്തിക്കൊണ്ട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ മുൻനിരയിലേക്ക് ഉയരാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൃത്യമായ പിന്തുണയും ഒത്തുചേർന്നപ്പോഴാണ് ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
