Zygo-Ad

ചൊക്ലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സ് നിയമനം: ബുധനാഴ്ച അഭിമുഖം

 


കണ്ണൂർ ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രോജക്ട് മുഖേന പാലിയേറ്റീവ് കെയർ നഴ്സിനെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ബുധനാഴ്ച പകൽ രണ്ടിന് ചൊക്ലി പഞ്ചായത്തിൽ വച്ച് അഭിമുഖം നടത്തുന്നതാണ്.

ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്‌വൈഫറി (എഎൻഎം) കോഴ്സ് അല്ലെങ്കിൽ ജെപിഎച്ച്എൻ കോഴ്സ് പാസായ ശേഷം ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് ഓക്സിലറി നഴ്സിങ് (ബിസിസിപിഎഎൻ) അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സിങ് (സിസിസിപിഎഎൻ) പാസായവർക്ക് അപേക്ഷിക്കാം.

കൂടാതെ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ് കോഴ്സ് പാസായതിനൊപ്പം ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഒന്നര മാസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിങ് (ബിസിസിപിഎഎൻ) പാസായവർക്കും ഈ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490 2330522 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

 

വളരെ പുതിയ വളരെ പഴയ