ചമ്പാട് മൊകേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് പരിക്കേറ്റു. കെഎൽ 58 എഎൽ 7849 നമ്പർ കാറും കെഎൽ 58 എഎം 6386 നമ്പർ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
പരിക്കേറ്റ യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. സംഭവസ്ഥലത്ത് ട്രാഫിക് തടസ്സം നേരിട്ടെങ്കിലും പിന്നീട് പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിനിടയാക്കിയ വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.
