കരിയാട് കാഞ്ഞിരക്കടവ് വയൽ പരിസരത്ത് പ്രാദേശിക കൃഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത തണ്ണിമത്തൻ ഇന്ന് വിളവെടുക്കുന്നു. മധുരമേറിയ തണ്ണിമത്തൻ വിളവെടുക്കുന്ന ഈ കാർഷിക ഉത്സവം ഇന്ന് ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 4 മണിക്കാണ് നടക്കുന്നത്. നാടിന്റെ ഒത്തൊരുമയും കാർഷിക സംസ്കാരവും വിളിച്ചോതുന്ന ഈ ചടങ്ങിലേക്ക് എല്ലാ നാട്ടുകാരെയും സംഘാടകർ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് 96458 85928 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
