Zygo-Ad

പാനൂരിൽ ഒഴിഞ്ഞ പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെത്തി

 


പാനൂർ മേലെ പൂക്കോം ചിത്രവയലിൽ പോലീസ് നടത്തിയ റെയ്‌ഡിൽ ബോംബുകൾ കണ്ടെടുത്തു. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ കെട്ടുബോംബുമാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഒഴിഞ്ഞ പറമ്പിൽ കുഴിയെടുത്തു സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

രഹസ്യവിവരത്തെത്തുടർന്ന് പോലീസും ബോംബ് സ്ക്വാഡും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ബോംബുകൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം.

 

വളരെ പുതിയ വളരെ പഴയ