Zygo-Ad

പൊയിലൂരിൽ തെരുവുനായ അക്രമം: രണ്ടരവയസ്സുകാരനടക്കം രണ്ട് കുട്ടികൾക്ക് കടിയേറ്റു


 പൊയിലൂർ: മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പൊയിലൂർ സെൻട്രൽ പുല്ലായിത്തോട്ടിൽ രണ്ടരവയസ്സുകാരനും 15 വയസ്സുകാരിക്കും തെരുവുനായയുടെ കടിയേറ്റു. തയ്യുള്ളതിൽ പ്രജസിൻ്റെയും ശിശിരയുടെയും മകൻ എസിൻ യാൻ, വാതുപ്രവന്റവിട സിദ്ദിഖിൻ്റെയും ഷമീനയുടെയും മകൾ ഫാത്തിമ എന്നിവർക്കാണ് കടിയേറ്റത്.

കടിയേറ്റ കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിത്സ നൽകി. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചു വരികയാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കുട്ടികൾ വീടിന് പുറത്തിറങ്ങാൻ പോലും ഭയക്കുന്ന അവസ്ഥയാണെന്ന് പ്രദേശംവാസികൾ പരാതിപ്പെടുന്നു.



വളരെ പുതിയ വളരെ പഴയ