Zygo-Ad

ചൊക്ലി മേഖലയിൽ അതീവ സുരക്ഷ; 12 പ്രശ്നബാധിത കേന്ദ്രങ്ങളിൽ കേന്ദ്രസേനയെത്തി


ചൊക്ലി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി ചൊക്ലി മേഖലയിൽ സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി 92 അംഗ ബി.എസ്.എഫ് (BSF) സംഘം ചൊക്ലിയിലെത്തി. ഇവർ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് ചെയ്യുന്നത്.

മേഖലയിലെ 12 ബൂത്തുകളെ സെൻസിറ്റീവ് (പ്രശ്നബാധിത) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം സംഘർഷമുണ്ടായ പുല്ലൂക്കര മുക്കിൽ പീടിക ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നേരിട്ടെത്തി പരിശോധന നടത്തി. 

കേന്ദ്ര സേനയും പോലീസും ചേർന്ന് വിവിധയിടങ്ങളിൽ റൂട്ട് മാർച്ചും സംഘടിപ്പിച്ചു. വോട്ടെടുപ്പ് ദിവസം ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ കർശന നിരീക്ഷണം തുടരുമെന്ന് ചൊക്ലി പോലീസ് അറിയിച്ചു.


places-in-chokli-region-are-sensitive-central-forces-have-arrived-and-strict-security-will-be-provided

വളരെ പുതിയ വളരെ പഴയ