പാനൂര്‍: പാനൂരിനെ കാവി കടലാക്കി മാറ്റി എന്‍ഡിഎയുടെ ഉജ്ജ്വല റാലി. കൂത്തുപറമ്പ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: ഷിജിലാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാത്ഥം പാനൂരില്‍ നമോഭാരത് റാലി നടന്നു. എലാങ്കോട് വൈദ്യര്‍ പീടികയില്‍ നിന്നും ആരംഭിച്ച വന്‍ റാലി നഗരം ചുറ്റി വള്ളങ്ങാട് ഗുരുസന്നിധി മൈതാനത്ത് സമാപിച്ചു.
കൂത്തുപറമ്പ് മണ്ഡലത്തിലെ എന്‍ഡിഎ പ്രവര്‍ത്തകരുടെ ആവേശകരമായ പങ്കാളിത്തം റാലിയില്‍ ഉണ്ടായിരുന്നു. റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരും നഗരത്തില്‍ നൂറുകണക്കിന് ആളുകളും റാലി കാണാൻ എത്തിച്ചേര്‍ന്നിരുന്നു. കാവി തൊപ്പി അണിഞ്ഞ പ്രവര്‍ത്തകര്‍ റാലിക്ക് മാറ്റുകൂട്ടി.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബീന്‍ റാലിയില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു.വാഹനത്തില്‍ നിധിന്‍ നബീന്‍ജിയോടൊപ്പം സി. സദാനന്ദന്‍ മാസ്റ്റര്‍ എം.പി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി . രമേശ്,സ്ഥാനാര്‍ഥി അഡ്വ: ഷിജിലാല്‍, മട്ടന്നൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ബിജു എളക്കുഴി എന്നിവര്‍ ഉണ്ടായിരുന്നു.
വൈദ്യര്‍ പീടിക മുതല്‍ വള്ളങ്ങാട് വരെ നിതിന്‍ ജി തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. 4-15 ന് പുറപ്പെട്ട റാലി 4 - 45 ന് പാനൂര്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നു. വാഹനത്തിനു മുന്നിലും പിന്നിലും ആയിരക്കണക്കിന് വനിതാ പ്രവര്‍ത്തകര്‍ അണിനിരന്നിരുന്നു.
റാലിയുടെ മുന്നില്‍ പഞ്ചവാദ്യം, ബാനറിന് പിന്നില്‍ മണ്ഡലം, ജില്ല നേതാക്കള്‍ അണിനിരന്നു. വനിതാ പ്രവര്‍ത്തകര്‍ കാവി തൊപ്പി അണിഞ്ഞാണ് റാലിയില്‍ എത്തിച്ചേര്‍ന്നത്. വൈദ്യര്‍ പീടികയില്‍ പത്തലാംപുറം ക്ഷേത്രം കനാല്‍ റോഡിലാണ് പ്രവര്‍ത്തകര്‍ റാലിക്കായി അണിനിരന്നത്.
ബിജെപി നേതാക്കളായ വി. പി. സുരേന്ദ്രന്‍, കെ.സി. വിഷ്ണു, രോഹിത് റാം എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വൈദ്യര്‍ പീടിക ജംഗ്ഷന്‍ വാഹനങ്ങളാലും പ്രവര്‍ത്തകരാലും നിറഞ്ഞു. പോലീസുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം സുഗമമാക്കി.
വി.പി.സുരേന്ദ്രന്‍, പി. സത്യപ്രകാശ്, സി.കെ. കുഞ്ഞിക്കണ്ണന്‍, കെ.സി. വിഷ്ണു, എം.കെ.രാജീവന്‍, സി.പി. സംഗീത, വി.പി. ഷാജി, കെ. കെ. ധനഞ്ജയന്‍, അര്‍ജുന്‍ വാസുദേവ്, ഷജിത്ത് പാട്യം, ഇ.പി .ബിജു, മനോജ് പൊയിലൂര്‍, പി. ലിജീഷ്, ശ്രുതി പൊയിലൂര്‍, രാജേഷ് കൊച്ചിയങ്ങാടി, പ്രസാദ് വള്ളങ്ങാട്, ടി.കെ. സ ജീവന്‍, സി. കെ. സുരേഷ് ബാബു, എ.കെ. ഭാസ്‌കരന്‍, പി.പി. രജില്‍ കുമാര്‍, രോഹിത് റാം, എ. സജീവന്‍, കെ.പി. സുഖില, വിനു കരിയാട്, കെ. സഹജ, സി. വി. ജസിത, കെ.പി. അജിത, കെ.പി. സഞ്ജീവ് കുമാര്‍, വി. അശോകന്‍, പി.പി. രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വള്ളങ്ങാട് ഗുരു സന്നിധി മൈതാനത്ത് നടന്ന പൊതുസമ്മേളനം ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്,സി. സദാനന്ദന്‍ മാസ്റ്റര്‍, സ്ഥാനാര്‍ത്ഥിമാരായ അഡ്വ ഷിജിലാല്‍, ബിജു എളക്കുഴി,ജി കാശിനാഥ് എന്നിവര്‍ സംബന്ധിച്ചു.
ജി. കാശിനാഥ് പ്രസംഗം പരിഭാഷപ്പെടുത്തി. നിതിന്‍ നബീന്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുകയും ചെയ്തു. സി. സദാനന്ദന്‍ മാസ്റ്റര്‍ എം പിയും പ്രസംഗിച്ചു. വി.പി സുരേന്ദ്രന്‍ സ്വാഗതവും കെ. സി . വിഷ്ണു നന്ദിയും പറഞ്ഞു.

