Zygo-Ad

എം എസ് എസ് സ്ഥാപക ദിനാചരണം


ചമ്പാട് : ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യുന്ന മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) 45-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എം എസ് എസ് ചമ്പാട് യൂണിറ്റ് പൊന്ന്യം പാലം പരിസരത്ത് സംഘടിപ്പിച്ച സൗഹൃദ സദസ് ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. 

 നിരവധി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സദസിൽ ചർച്ച ചെയ്യപ്പെട്ടു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ നസീർ ഇടവലത്ത് ഉദ്ഘാടനം ചെയ്തു.

 പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടി ഹരിദാസൻ ചർച്ചക്ക് തുടക്കം കുറിച്ചു. എം എസ് എസ് യൂണിറ്റ് പ്രസിഡൻ്റ് പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. എ കെ ഇസ്മായിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു. ട്രഷറർ ഇ കുഞ്ഞിമ്മൂസ ആമുഖ ഭാഷണം നടത്തി. 

പൊന്ന്യം പാലം മഹല്ല് പ്രസിഡൻ്റ് കെ നൂറുദ്ദീൻ, കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ ശശിധരൻ മാസ്റ്റർ, മുസ്ലിം ലീഗ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി കെ ഹനീഫ, മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ, വി ടി ഉസ്മാൻ മാസ്റ്റർ, ടി ടി അലി ഹാജി, റഫീക്ക് പാറയിൽ, ടി ടി അസ്ക്കർ തുടങ്ങിയവർ സംസാരിച്ചു.

 കണ്ണൂർ, തലശ്ശേരി, പാനൂർ, കടവത്തൂർ, കൂത്തുപറമ്പ് തുടങ്ങിയ യൂണിറ്റുകളിലും വിപുലമായ രീതിയിൽ സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ